0 മുതല്‍ 14 വരെ ആണ് ദ്രാവകത്തിന്റെ പി എച്ച് ലെവല്‍. റീഡിങ്ങ് ഏഴിനു താഴെ വരുന്ന ദ്രാവകങ്ങളെ അസിഡിക്ക് എന്നും ഏഴിനു പുറത്തു വരുന്ന ദ്രാവകങ്ങളെ ആല്ക്ക ലൈന്‍ എന്നും ഏഴില്‍ നില്ക്കു ന്ന ദ്രാവകങ്ങളെ ന്യൂട്രല്‍ എന്നും പറയും.
അക്വേറിയത്തില്‍ പി എച്ച് ലെവലിന്റെ പ്രാധാന്യം എന്താണ്?
മീനുകള്‍ അത് ഇവോള്വ് ചെയ്ത സ്ഥലത്തെ പി എച്ച് ലെവലില്‍ ജീവിക്കാന്‍ ആണ് പ്രാപ്തരായിരിക്കന്നത്. ഒരു മീനിനെ നമ്മുടെ ടാങ്കില്‍ ഇടണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ആ മീനിനു യോജ്യമായ പി എച്ച് ആണോ വെള്ളത്തില്‍ എന്നും മറ്റുകാര്യങ്ങള്ക്കൊ പ്പം കണക്കിലെടുത്താണ്.
ഉദാഹരണം: ഡിസ്കസ് മീനുകള്‍ അസിഡിക്ക് വെള്ളം (4 to 6) വേണ്ടവയാണ്. ടാങ്ക് അസിഡിക്ക് ആയി നിര്ത്താ ന്‍ കഴിയില്ലെങ്കില്‍ അവയ്ക്ക് ബുദ്ധിമുട്ടാകും. ഇവയ്ക്ക് ഒപ്പം ഇടേണ്ട മീനുകള്‍ ഒന്നുകില്‍ സ്വാഭാവിക പരിസ്ഥിതിയില്‍ അസിഡിക്ക് വെള്ളത്തില്‍ ഉള്ളവ ആയിരിക്കണം അല്ലെങ്കില്‍ അസിഡിറ്റി താങ്ങാന്‍ കെല്പ്പുള്ളവ ആയിരിക്കണം. (എന്റെ ഡിസ്കസിനൊപ്പം സീബ്രാ ഡാനിയോസ് ആണ്. അവ അസിഡിക്ക് വാട്ടറില്‍ ബുദ്ധിമുട്ടില്ലാതെ ജീവിക്കും). അതേ സമയം ടാങ്കനിക്കന്‍ സിക്ലിഡുകള്‍ ആല്ക്കിലൈന്‍ വെള്ളം (7-8.5) ഇഷ്ടപ്പെടുന്നവയാണ്. ഇവയെ രണ്ടിനെയും ഒന്നിച്ചു വളര്ത്താകന്‍ കഴിയില്ല. ഒരു ജെനറല്‍ റൂള്‍ എന്താണെന്നു വച്ചാല്‍ സൗത്ത് അമേരിക്കന്‍ വംശജര്‍ ആയ ശുദ്ധജല മീനുകള്‍ അസിഡിക്ക് വാട്ടറും ആഫ്രിക്കന്‍ വംശജരായ മീനുകള്‍ ആല്ക്കരലൈന്‍ വാട്ടറും ഏഷ്യന്‍ വംശജരായ മീനുകള്‍ കുറേ ഫ്ലെക്സിബിള്‍ ആണെങ്കിലും പൊതുവില്‍ ന്യൂട്രല്‍ ജലത്തിനടുത്തും കടല്‍ മീനുകളില്‍ കോറല്‍ മത്സ്യങ്ങള്‍ ഹൈ ആല്ക്കിലൈന്‍ വെള്ളവും മറ്റുള്ളവ ചെറിയതോതില്‍ ആല്ക്കംലൈന്‍ വെള്ളവും ഇഷ്ടപ്പെടുന്നു എന്നതാണ് അക്വേറിയത്തിന്റെ pH തംബ് റൂള്‍.
ഇത്രേയുള്ളോ കാര്യങ്ങള്‍ എന്നു ചോദിച്ചാല്‍, അല്ല.
ഏതു പി എച്ച് ലെവല്‍ ആണെന്നതിനെക്കാള്‍ വലിയ പ്രശ്നമാണ് പി എച്ച് വേരിയേഷന്‍ ഉണ്ടാകുമോ എന്നത്. മിക്ക മീനുകളും സ്ഥാവരമായി പി എച്ചില്‍ വന്ന വ്യതിയാനം കുറേയൊക്കെ താങ്ങും. ഉദാഹരണമാണ് എന്റെ അസിഡിക്ക് ടാങ്കില്‍ ഡിസ്കസിനൊപ്പം ഹാപ്പിയായി കഴിയുന്ന ഡാനിയോകള്‍. അവ ഏകദേശം ന്യൂട്രല്‍ വാട്ടറില്‍ ജീവിക്കേണ്ടവ ആണെങ്കിലും അംളജലത്തില്‍ സന്തോഷമായി കഴിയുകയാണ്. എന്നാല്‍ പി എച്ചില്‍ പെട്ടെന്നു വരുന്ന വ്യതിയാനങ്ങള്‍ മിക്ക മത്സ്യങ്ങളും താങ്ങില്ല. ടാങ്കില്‍ ആറായിരുന്ന പി എഛ് ഒരു ദിവസം കൊണ്ട് ഏഴായാല്‍ ഡാനിയോകള്‍ സന്തോഷിക്കുകയല്ല ചെയ്യുക, ക്ഷണം മരിച്ചു പോകുകയാണ്. (റീഡിങ്ങ് ഒരു പോയിന്റ് കയറിയാല്‍ ആല്ക്ക്ലൈന്‍ ലെവല്‍ നൂറു മടങ്ങാണ് വര്ദ്ധിഡക്കുക).
അതായത്, പി എച്ച് ലെവല്‍ എത്രയാണ് എന്നതിനെക്കാള്‍ അത് എത്രയായാലും കോണ്സ്റ്റ ന്റ് ആയി അവിടെത്തന്നെ നിറുത്തുക എന്നതാണ് അത്യാവശ്യം വേണ്ട കാര്യം. അതിലോട്ട് പോകാം.
ഒന്ന്: എന്താണ് അടിസ്ഥാനപരമഅയി നിങ്ങളുടെ ടാങ്കിലെ വെള്ളത്തിന്റെ പി എച്ച് നിര്ണ്ണ്യിക്കുന്നത്?
ലളിതം. നിങ്ങള്‍ ടാങ്കിലേക്ക് ഒഴിക്കുന്ന വെള്ളത്തിന്റെ പി എച്ച് എത്രയാണോ അതു തന്നെ.
രണ്ട്: ഈ ലെവല്‍ തനിയേ മാറുന്നത് എങ്ങനെ?
ഒരു സെറ്റില്‍ ആയ ടാങ്കില്‍ സാധാരണ ഗതിയില്‍ പി എച്ച് റീഡിങ്ങ് സ്റ്റേബിള്‍ ആയിരിക്കും. വെള്ളത്തില്‍ ലയിച്ചു ചേര്ന്നി ട്ടുള്ള മിനറലുകള്‍ (പ്രധാനമായും ഫോസ്ഫേറ്റുകള്‍) പി എച്ച് മാറാതിരിക്കാന്‍ ശ്രദ്ധിച്ചോളും. വെള്ളത്തിന്റെ ഈ പ്രോപ്പര്ട്ടി യെ ബഫറിങ്ങ് കപ്പാസിറ്റി എന്നു പറയും.
എന്നാല്‍ ടാങ്കിലെ ഫോസ്‌ഫേറ്റ് ലെവല്‍ ഉയരുമ്പോള്‍ പി എച്ച് റീഡിങ്ങും ഉയരും. ഫോസ്ഫേറ്റ് ലെവല്‍ പെട്ടെന്ന് ഉയരാനുള്ള സാദ്ധ്യതകള്‍ ഇതൊക്കെയാണ്.
അഴുക്ക്- ഗ്രേവലിലും ഫില്ട്ടിറിലും അടിഞ്ഞുകൂടുന്ന മീനിന്റെ വിസര്ജ്യ ങ്ങള്‍ ഫോസ്ഫേറ്റ് നിറഞ്ഞവയാണ്. ഇവ ബഫറിങ്ങ് കപ്പാസിറ്റി മാറ്റിക്കളയും.
പുതിയ പാറകള്‍, കോറല്‍, ഗ്രേവല്‍ - ഇവയിലെ കാര്ബിണേറ്റുകളും ഫോസ്ഫേറ്റുകളും വെള്ളത്തിന്റെ പി എച്ച് പെട്ടെന്നു മാറ്റിയേക്കാം.
പെട്ടെന്ന് പി എച്ച് ലെവല്‍ ഒരിക്കലും താഴില്ല, ഉയരുകയേ ഉള്ളൂ എന്നതിനാല്‍ പി എച്ച് ബാലന്സ്ര തെറ്റിയാല്‍ ഉടന്‍ ടാങ്ക് വൃത്തിയാക്കുക, വെള്ളം പാര്ഷ്യളല്‍ ചേഞ്ച് നടത്തുക, സംശയാസ്പദമായ പാറകളോ മറ്റോ പുതുതായി ഇട്ടിട്ടുണ്ടെങ്കില്‍ അതെടുത്തു മാറ്റുക എന്നതാണ് ചെയ്യേണ്ടത്.
അത്രയും വേരിയേഷന്റെ കാര്യം. ഇനി ടാപ്പില്‍ നിന്നു ലഭിക്കുന്ന ജലം നിങ്ങളുടെ മീനിനു വേണ്ട പി എച്ചിനെക്കാള്‍ വളരെ വത്യാസപ്പെട്ടതാണെങ്കിലോ?
ആദ്യമേ തന്നെ, സന്തോഷവാര്ത്തെ. മിക്കയിടങ്ങളിലും കിട്ടുന്ന വെള്ളത്തില്‍ മിക്ക മീനുകള്ക്കും യോജ്യമായ പി എച്ച് ആണ്. പി എച്ച് സ്ഥാവരമായി ഉയര്ത്താ ന്‍ താരമത്യേന എളുപ്പവുമാണ്. സ്ലേറ്റ് പാറകള്‍, കോറല്‍ പൗഡര്‍ കൊണ്ട് സബ്സ്റ്റ്റേറ്റ് തുടങ്ങിയവ ടാങ്കില്‍ ഇട്ടാല്‍ മതിയാവും.
എന്നാല്‍ ടാപ്പില്‍ നിന്നു വരുന്ന ജലം ഹാര്ഡ്ങ വാട്ടറും ടാങ്കിലെ മീനിനു വേണ്ടത് അസിഡിക്ക് സോഫ്റ്റ് വാട്ടറും ആണെങ്കില്‍ സംഗതി ബുദ്ധിമുട്ടാകും. രണ്ട് വഴിയാണ് ഇതിനുള്ളത്:
ഒന്ന്: രാസമാറ്റം- ടാപ്പില്‍ ഫിറ്റ് ചെയ്യാവുന്ന ഒരു ഫില്ട്ടനര്‍/ വാട്ടര്‍ പ്യൂരിഫൈയര്‍ ഉപയോഗിക്കുക. ഇവ വെള്ളത്തിലെ ഫോസ്ഫേറ്റുകള്‍, മറ്റു ക്ഷാരവസ്തുക്കള്‍ എന്നിവ വലിയ അളവില്‍ കുറയ്ക്കും.
രണ്ട്: ജൈവമാറ്റം- ബോഗ് വുഡുകള്‍, പീറ്റ് ( സസ്യ അംശങ്ങള്‍ അടങ്ങിയ സബ്സ്റ്റ്രേറ്റ് മെറ്റീരിയല്‍) എന്നിവ ഉപയോഗിക്കുക. (ഉദാഹരണം- എന്റെ ഡിസ്കസ് ടാങ്കില്‍ ഞാന്‍ ഓക്കുമരത്തിന്റെ തടികൊണ്ടുള്ള ബോഗും ടാങ്കിലെ തന്നെ ചെടിയുടെ ഇല കൊഴിഞ്ഞാല്‍ സബ്സ്ട്രേറ്റ് പീറ്റ് ആയി മാറുന്ന തരം കറുത്ത പാറപ്പൊടിയുടെ സബ്സ്റ്റ്റേറ്റും ആണ് ഉപയോഗിച്ചിരിക്കുന്നത്)
സ്ഥാവരമായി ടാപ്പ് വെള്ളത്തില്‍ നിന്നും വത്യസ്ഥമായ പി എച്ച് വാല്യൂ ടാങ്കില്‍ നിലനിര്ത്തുപന്നത് നല്ല പരിശീലനവും പ്രവൃത്തി പരിചയവും കൊണ്ട് മാത്രം സാദ്ധ്യമാകുന്ന കാര്യമാണ് എന്നതിനാല്‍ തുടക്കക്കാര്‍ അതിനൊരുമ്പെടാത്തതാണ് ബുദ്ധി.
(ചിത്രം വിക്കിപ്പീഡിയയില്‍ നിന്നും ക്രിയേറ്റീവ് കോമണ്‍സ് അനുവാദത്തില്‍ പുനപ്രസിദ്ധീകരിച്ചത്. )
ചിത്രത്തില്‍ ആഫ്രിക്കന്‍ സിക്ലിഡുകളുടെ ടാങ്ക് റോക്സ്പേപ്പിങ്ങ് ചെയ്തിരിക്കുന്നു. പി എച്ച് ലെവല്‍ പാറകളുടെ പ്രത്യേകത മൂലം ഉയര്‍ന്നു തന്നെ നില്‍ക്കും.
എങ്ങനെ പി എച്ച് അളക്കാം?
പി എച്ച് ടെസ്റ്റ് കിറ്റുകള്‍ പെറ്റ് സ്റ്റോറുകളില്‍ ലഭിക്കും. ഇവ ലളിതവും ഇന്‍സ്റ്റ്ട്രക്ഷന്‍ പേപ്പര്‍ നോക്കി സ്വയം ചെയ്യാവുന്നവയും ആണ്.
എപ്പോഴാണ് പി എച്ച് അളക്കേണ്ടത്?
1. സെറ്റില്‍ ആയ ടാങ്കിന്റെ പി എച്ച് എത്രയാണെന്ന് അളക്കണം. പിന്നീട് വര്‍ഷത്തില്‍ ഒരിക്കലൊക്കെ മതിയാകും. ഇതാണ് നിങ്ങളുടെ സ്ഥിറ്റം പി എച്ച് റീഡിങ്ങ്.
2. മീനുകള്‍ പെട്ടെന്ന് എന്തെങ്കിലും അസ്വസ്ഥത കാണിക്കുകയാണെങ്കില്‍ അമോണിയ്ക്കൊപ്പം പി എച്ചും അളന്നിട്ട് സ്ഥിരം പി എച്ച് റീഡിങ്ങില്‍ നിന്നും വത്യാസം വന്നിട്ടുണ്ടോ എന്ന് നോക്കുക.