രാജരാജന്‍ കാന്തളൂര്‍ശാലയിലെ ആക്രമണം കഴിഞ്ഞിട്ടുള്ള സംഭവങ്ങളാണ് ഈ പേജില്‍. കുലശേഖരന്മാര്‍ കീഴടങ്ങിയില്ലെന്ന് ഇതു വായിച്ചാല്‍ തോന്നും. ഏതാണ്ട് കാന്തളൂര്‍ കലമറുപ്പിനു തൊട്ട വര്‍ഷങ്ങളിലാണ് ചോളപാണ്ഡ്യചേരദേശങ്ങള്‍ക്ക് അധിപതിയാതി രാജരാജന്‍ മുമ്മുടി ചൂടിയത് എന്ന് പറയാതെ ഇക്കാലത്തെ തെന്നിന്ത്യയെ പരാമര്‍ശിക്കുന്നത് ശരിയല്ലെന്നത് പോകട്ടെ, അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്ന മട്ടിലാണ് ഇളംകുളം ഈ കാലത്തിലൂടെ നമ്മെ കൊണ്ടുപോകുന്നത്. ഈ സ്കാന്‍ ഇട്ടതുകൊണ്ട് സാന്ദര്‍ഭികമായി പരാമര്‍ശിച്ചെന്നേയുള്ളൂ.
മഹോദയപുരം ആര്‍ക്കിയോളജിസ്റ്റുകള്‍ അരിച്ചു പെറുക്കിയിട്ടും ഇപ്പറഞ്ഞ ചേരന്റെ മഹാമാളികകളുടെയും കോട്ടകൊത്തളങ്ങളുടെയും മിച്ചമൊന്നും കിട്ടിയിട്ടില്ല. ചേര ലിഖിതങ്ങളിലും അതില്ല, ചോള വീരവാദങ്ങളില്‍ അങ്ങനെ ദുര്‍ഗ്ഗമമായ ഒന്നും തകര്‍ത്തെന്നും കാണുന്നില്ല.
ഉദഗൈ എന്ന വന്‍കോട്ടകള്‍ ചുറ്റുന്ന നഗരം രാജരാജന്‍ ഒന്നാമന്‍ ചുട്ടുകരിച്ചതായി കിഴൂര്‍ ലിഖിതത്തിലുണ്ട്, കലിംഗത്തു പരണിയിലുണ്ട്. നിസ്സാര കാര്യമല്ല. ഈ ഉദഗൈ മഹോദയപുരം തന്നെയാണോ അതോ അതിനടുത്തുള്ള മറ്റൊരു പട്ടണം തന്നെയാണോ എന്നേ ഇളംകുളത്തിനു സംശയമുള്ളൂ. അത് കുലശേഖര പെരുമാളിന്റേതാണെന്ന് യാതൊരു സംശയവുമില്ല.
ഉതഗൈ പരാമര്‍ശിക്കുന്നയിടത്തെല്ലാം അത് മലനാട്ടില്‍ ആണെന്ന് പറയുന്നുണ്ട്. ഇളംകുളം അക്കാര്യം മിണ്ടുന്നില്ല, മലനാട്ടു പാണ്ഡ്യന്മാര്‍ക്കെതിരേയുള്ള അതി ശക്തമായ നടപടികളില്‍ ഒന്നായിരുന്നു ഉദഗൈ നശിപ്പിച്ചതെന്ന് സൗത്ത് ഇന്ത്യന്‍ ഇന്‍സ്ക്രിപ്ഷന്‍ വ്യക്തമായി പറയുന്നുണ്ട്. ആരും ഉദഗൈ ചേരന്‍ ഭരിച്ചതായി പറയുന്നില്ല. മലനാടട് പാണ്ഡ്യന്റെ കയ്യില്‍ നിന്നു ചോളന്‍ കൊണ്ടുപോയെന്ന് ഇളംകുളവും പറയുന്നു.
വെറുതേയല്ല ഉദഗൈ കൊടുങ്ങല്ലൂരോ പ്രാന്ത പ്രദേശമോ ആയത്.
No comments:
Post a Comment