റീഫ് അക്വേറിയങ്ങള്‍ക്ക് ഒരു ലയണ്‍ ഫിഷ് കൂടെയുണ്ടെങ്കില്‍ നല്ല ഭംഗിയാണ്. ഇതിന്റെ റേന്ത വച്ച ചിറകുകളും കുണുങ്ങിയുള്ള പോക്കും ഒക്കെ നല്ല രസമാണ്.
ലയണ്‍ഫിഷ് കുത്തുമെന്നും കുത്തിയാല്‍ വിഷം തീണ്ടുമെന്നും മിക്കവര്‍ക്കും അറിയാം. എന്നാല്‍ അത് മനസ്സറിയും മുന്നേ സംഭവിച്ചിരിക്കും എന്ന് അനുഭവമുള്ളവര്‍ പറയുന്നു. ഒരു സൈഫണിങ്ങിന്റെ ഇടയില്‍ പൈപ്പില്‍ കയറിയ ഒരു കല്ലിന്‍ കഷണം തട്ടാനോ, നെറ്റില്‍ കുടുങ്ങിയ ലയണ്‍ഫിഷ് ഒന്നിനെ മോചിപ്പിക്കാനോ നോക്കുമ്പോള്‍ പെട്ടെന്ന് അസഹ്യമായ ഒരു വേദന തോന്നും. അപ്പോഴേ അറിയൂ ഇത് പണി പറ്റിച്ചെന്ന്.
ഭാഗ്യവശാല്‍ സ്റ്റോണ്‍/ സ്കോര്‍പ്പിയണ്‍ ഫിഷുകളുടെ കുത്തു പോലെ ലയണ്‍ഫിഷിന്റെ കുത്ത് മിക്കപ്പോഴും മാരകമാവാറില്ല. പണി കിട്ടിയാല്‍ ചൂട് വെള്ളത്തില്‍ കൈ മുക്കി വയ്ക്കുക, എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തുക. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയാണ് ഈ മൂന്നു തരം മീനുകളുടെയും വിഷം ബാധിക്കുന്നത്.
No comments:
Post a Comment