വിദ്യേടെ പ്ലാന്റഡ് ടാങ്കില്‍ ഡിസ്കസിനെ ഇറക്കും ഇറക്കും എന്നു കേള്‍ക്കാന്‍ തുടങ്ങീട്ട് കാലം കൊറേ ആയി, ഇതുവരെ കണ്ടില്ല. അതോണ്ട് മൂന്നു ടര്‍ക്കോയിസ് ഡിസ്കസിനെ വാങ്ങി ദാനം ചെയ്തു. (കല്യാണ സൌഗന്ധികമൊന്നുമല്ലല്ല് ഡിസ്കസ് അല്ലേ)
അസിഡിക്ക് വാട്ടര്‍ വേണം (ദുബായിലെ ടാപ്പ് വെള്ളം പി എച്ച് ഏഴാണ്.) ശുദ്ധികൂടിയ വെള്ളം വേണം. മുപ്പതേല്‍ ചൂടു ബാലന്‍സ് ചെയ്ത വെള്ളം വേണം. ലൈറ്റ് വേണം ഷേഡും വേണം, ഹൈഡൌട്ട് വേണം, ചെടികള്‍ കൊടികള്‍ പക്കം വേണം. പോഷണം ബാലന്‍സ് ചെയ്ത ശാപ്പാട് വേണം. ഡിസ്കസിനെ വളര്‍ത്തുന്നത് ചില്ലറ പണിയല്ല.
ആള്‍ ദ ബെസ്റ്റ് .
(ഫോട്ടോക്ക് ഒരു ക്വാളിറ്റിയും ഇല്ലെന്ന് നിങ്ങള്‍ പറയാതെ എനിക്കറിയാം. ബട്ട്, ജസ്റ്റ് റിമംബര്‍- കൈപ്പള്ളിയും സജിത്തും പോലെ നിങ്ങള്‍ക്ക് അറിയാവുന്നവരും അതിലേറെ അറിയാത്തവരും ഒക്കെ ആയുധം വച്ച് കീഴടങ്ങിയ ടാങ്കാണ് ഇത്. നല്ല മീന്‍ പടം വേറേ ടാങ്കിലിട്ട് ഞാനും എടുത്തിട്ടുണ്ട്)
No comments:
Post a Comment